google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara: കേരള രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ്

Tuesday, May 1, 2018

കേരള രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ്


                                       Website:   http://keralaregistration.gov.in

ബാധ്യതാ ( കുടിക്കിട ) സർട്ടിഫിക്കറ്റ് ( Ecumbrance certificate ), ആധാരം കോപ്പി എടുക്കൽ, സ്പെഷ്യൽ മാര്യേജ് രെജിസ്ട്രേഷൻ മുതലായവ ഈ സൈറ്റ് മുഖേന ചെയ്യാവുന്നതാണ്.

ആദ്യം ഈ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്ത് സെര്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതാവും നല്ലത്. പിന്നീട് സ്റ്റാറ്റസ് പരിശോധിക്കാൻ ഇത് കൂടുതൽ സഹായകരം ആയിരിക്കും.

Ecumberence certificate ( ബാധ്യതാ സർട്ടിഫിക്കറ്റ് ) എടുക്കുന്നതിനു ആധാരം കരം അടച്ച രസീത് എന്നിവയിൽ നിന്നും വിവരങ്ങൾ നൽകേണ്ടതാണ്. കോപ്പി അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.

Special marriage registration ചെയ്യുന്നതിന് വരൻ വധു എന്നിവരുടെ ആധാർ, SSLC  സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. കൂടാതെ അച്ഛൻ അമ്മ എന്നിവരുടെ വിവരങ്ങൾ കൂടി നൽകണം.

വിവാഹത്തിന് മുൻപും വിവാഹ ശേഷവും രെജിസ്ട്രേഷന്  ചെയ്യാവുന്നതാണ്. രെജിസ്ട്രേഷന്  ചെയ്ത ശേഷം 30 ദിവസങ്ങൾ കഴിഞ്ഞു വരനും വധുവും തിരിച്ചറിയൽ രേഖകളുമായി സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. സൗകര്യപ്രദമായ തീയതി രെജിസ്ട്രേഷൻ ചെയ്യുമ്പോൾ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്.




No comments:

Post a Comment