google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara: May 2018

Thursday, May 24, 2018

നഴ്സിംഗ്, പാരാമെഡിക്കൽ ബിരുദം 2018



സംസ്ഥാനത്തെ സർക്കാർ  സ്വാശ്രയ കോളേജുകളിൽ Bsc നഴ്സിംഗ്, 
എം.ൽ.ടി, പെർഫ്യൂഷൻ ടെക്നോളജി, ബി.പി.ടി, ഒപ്‌റ്റോമെട്രി, 
മെഡിക്കൽ റേഡിയോളോജിക്കൽ ടെക്നോളജി ( എം.ആർ. ടി),  
ബി.എ.എസ്.എൽ.പി, ബി.സി.വി.ടി, എന്നീ കോഴ്‌സുകളിലേക്കുള്ള
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നഴ്സിംഗ്, എം.എൽ.ടി, ഒപ്‌റ്റോമെട്രി കോഴ്സുകൾക്ക് 50 ശതമാനം മാർക്കോടെ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഉൾപ്പെടുന്ന പ്ലസ്ടു പാസ് ആയിരിക്കണം.

പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.ടി, ബി.പി.ടി, എം.ആർ. ടി കോഴ്സുകൾക്ക്  50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി ഉൾപ്പെടുന്ന പ്ലസ്ടു പാസ് ആയിരിക്കണം.

ബി.പി.ടി,യ്ക്ക് മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതയ്ക്ക് പുറമെ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കണം.

ബി.എ.എസ്.എൽ.പി യ്ക്ക്  50 ശതമാനം മാർക്കോടെ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമാറ്റിക്സ് / കമ്പ്യൂട്ടർ സയൻസ്  ഉൾപ്പെടുന്ന പ്ലസ്ടു പാസ് ആയിരിക്കണം.

സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്നവർക്ക് 5 ശതമാനം മാർക്ക് ഇളവ് അനുവദിക്കും. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് പാസ് മാർക്ക് നേടിയാൽ മതി. 

പ്രായം ഡിസംബർ 31  നു 17 വയസ്സ് പൂർത്തിയാകണം. സർവീസ് ക്വാട്ടയിലേക്കുള്ളവർക്ക് പരമാവധി 46 വയസ്സ്.

അപേക്ഷ ഫീസ്. പൊതുവിഭാഗം - 600 രൂപ. പട്ടിക ജാതി/ പട്ടിക വർഗ വിഭാഗങ്ങൾക്ക് 300 രൂപ. ഓൺലൈൻ ആയും ചലാൻ വഴി ഫെഡറൽ ബാങ്ക് ശാഖകളിലും (ജൂൺ 16 വരെ)  ഫീസ് അടക്കാം. 

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 18.

അപേക്ഷയുടെ പ്രിന്റൗട്ട് ഒപ്പിട്ട് ഫീസ് അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും "ഡയറക്ടർ, എൽ.ബി.എസ. സെന്റർ ഓഫ്  സയൻസ് ആൻഡ് ടെക്നോളജി, എക്സ്ട്രാ പോലീസ് റോഡ് പാളയം, തിരുവനന്തപുരം-33 " എന്ന വിലാസത്തിൽ ജൂൺ 20 വൈകിട്ട് 5 ന് മുൻപ് എത്തിക്കണം. 

ഓൺലൈൻ അപേക്ഷ നൽകേണ്ട വെബ്സൈറ്റ് വിലാസം : https://lbscentre.in/paramedi2018/index.aspx

വിവരങ്ങൾക്ക് കടപ്പാട്: മാതൃഭൂമി 



Tuesday, May 22, 2018

സ്വാശ്രയ നഴ്സിംഗ് പ്രവേശനം 2018-2019


     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-6897591416545623"
     data-ad-slot="6296808713">
google.com, pub-6897591416545623, DIRECT, f08c47fec0942fa0





ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കേരളത്തിലെ 32 സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്ക് 2018 - 2019 അധ്യായന വര്ഷത്തിലേക്ക് പ്രവേശനത്തിനുള്ള  ഓൺലൈൻ അപേക്ഷ 16.05.2018 മുതൽ 16.06.2018 വരെ ചെയ്യാവുന്നതാണ്.   

Bsc നഴ്സിംഗ് : 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉൾപ്പെടുന്ന പ്ലസ്ടു പാസ്സ് ആയിരിക്കണം. അപേക്ഷ ഫീസ് 750 /- രൂപ

Post Basic Bsc നഴ്സിംഗ്: 50 ശതമാനം മാർക്കോടെ 3 അല്ലെങ്കിൽ 3.5 വര്ഷം ദൈർഖ്യമുള്ള GNM പാസ് ആയിരിക്കണം.  അപേക്ഷ ഫീസ് 750 /- രൂപ

Msc നഴ്സിംഗ്: 55  ശതമാനം മാർക്കോടെ Bsc നഴ്സിംഗ് അല്ലെങ്കിൽ Post Basic Bsc നഴ്സിംഗ് പാസ് ആയിരിക്കണം. അപേക്ഷ ഫീസ് 1000 /- രൂപ

ഓൺലൈൻ അപേക്ഷ അയക്കേണ്ട വിലാസം: http://www.amcsfnck.com/










Wednesday, May 16, 2018

ബിരുദ പ്രവേശനം. - ഡിഗ്രി ഓൺലൈൻ ആപ്ലിക്കേഷൻ 2018


     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-6897591416545623"
     data-ad-slot="5930484384">
google.com, pub-6897591416545623, DIRECT, f08c47fec0942fa0

കേരള സർവകലാശാല

കേരള സർവകലാശാലക്ക്  കീഴിലുള്ള സർക്കാർ / എയ്‌ഡഡ്‌ / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ആയി അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
ഓൺലൈൻ അപേക്ഷ നൽകുമ്പോൾ ലഭിക്കുന്ന അപ്ലിക്കേഷൻ നമ്പർ ഓർത്ത് വെയ്‌ക്കേണ്ടതാണ്.
രെജിസ്ട്രേഷൻ  ഫീസ് ഓൺലൈൻ മുഖേനയോ ചലാൻ മുഖേനയോ അടക്കാവുന്നതാണ്.
വ്യെക്തി വിവരങ്ങൾ കൃത്യമായി നൽകുക. അവ പിന്നീട് തിരുത്താൻ സാധിക്കുന്നതല്ല.

വെബ്സൈറ്റ് വിലാസം : https://admissions.keralauniversity.ac.in

വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്

കണ്ണൂർ സർവകലാശാല 

കണ്ണൂർ സർവകലാശാലയ്ക്  കീഴിലുള്ള സർക്കാർ / എയ്‌ഡഡ്‌ / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 19 മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. ഒരു വിദ്യാർത്ഥിക്ക് 20 ഓപ്ഷനുകൾ വരെ തെരഞ്ഞെടുക്കാം. കോളേജുകളുടെ വെബ്സൈറ്റ് പരിശോധിച്ച ശേഷം അപേക്ഷിക്കുക. ഓപ്ഷൻ നൽകിയ കോളേജിലേക്ക് അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ നിർബന്ധമായും പ്രവേശനം നേടണം. ഇല്ലെങ്കിൽ തുടർന്ന് വരുന്ന അല്ലോട്മെന്റിൽ പരിഗണിക്കില്ല.

വെബ്സൈറ്റ് വിലാസം : http://www.cap.kannuruniversity.ac.in/


വിശദ വിവരങ്ങൾ മെയ് 19 മുതൽ വെബ്‌സൈറ്റിൽ ലഭ്യമാകും .

എം. ജി സർവകലാശാല

എം. ജി സർവകലാശാലക്ക്  കീഴിലുള്ള സർക്കാർ / എയ്‌ഡഡ്‌ / സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ഒന്നാം വർഷ ബിരുദ പഠന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് മെയ് 25  മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി ജൂൺ 3.
അപേക്ഷ നൽകുന്ന  സമയത്ത് പേര് കൃത്യമായി നൽകുക. പിന്നീട് മാറ്റം വരുത്തുവാൻ സാധിക്കില്ല.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു അപേക്ഷ മാത്രമേ നൽകുവാൻ  സാധിക്കുകയുള്ളു.അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്ന സമയത്ത് ജാതി കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.

വെബ്സൈറ്റ് വിലാസം : http://www.cap.mgu.ac.in/

വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്





Tuesday, May 1, 2018

കേരള രെജിസ്ട്രേഷൻ ഡിപ്പാർട്മെന്റ്


                                       Website:   http://keralaregistration.gov.in

ബാധ്യതാ ( കുടിക്കിട ) സർട്ടിഫിക്കറ്റ് ( Ecumbrance certificate ), ആധാരം കോപ്പി എടുക്കൽ, സ്പെഷ്യൽ മാര്യേജ് രെജിസ്ട്രേഷൻ മുതലായവ ഈ സൈറ്റ് മുഖേന ചെയ്യാവുന്നതാണ്.

ആദ്യം ഈ സൈറ്റിൽ രജിസ്റ്റർ ചെയ്ത ശേഷം ലോഗിൻ ചെയ്ത് സെര്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതാവും നല്ലത്. പിന്നീട് സ്റ്റാറ്റസ് പരിശോധിക്കാൻ ഇത് കൂടുതൽ സഹായകരം ആയിരിക്കും.

Ecumberence certificate ( ബാധ്യതാ സർട്ടിഫിക്കറ്റ് ) എടുക്കുന്നതിനു ആധാരം കരം അടച്ച രസീത് എന്നിവയിൽ നിന്നും വിവരങ്ങൾ നൽകേണ്ടതാണ്. കോപ്പി അപ്‌ലോഡ് ചെയ്യേണ്ട ആവശ്യം ഇല്ല.

Special marriage registration ചെയ്യുന്നതിന് വരൻ വധു എന്നിവരുടെ ആധാർ, SSLC  സർട്ടിഫിക്കറ്റ് എന്നിവ ആവശ്യമാണ്. കൂടാതെ അച്ഛൻ അമ്മ എന്നിവരുടെ വിവരങ്ങൾ കൂടി നൽകണം.

വിവാഹത്തിന് മുൻപും വിവാഹ ശേഷവും രെജിസ്ട്രേഷന്  ചെയ്യാവുന്നതാണ്. രെജിസ്ട്രേഷന്  ചെയ്ത ശേഷം 30 ദിവസങ്ങൾ കഴിഞ്ഞു വരനും വധുവും തിരിച്ചറിയൽ രേഖകളുമായി സബ് രജിസ്ട്രാർ ഓഫീസിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്. സൗകര്യപ്രദമായ തീയതി രെജിസ്ട്രേഷൻ ചെയ്യുമ്പോൾ തന്നെ തെരഞ്ഞെടുക്കാവുന്നതാണ്.