google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara

Thursday, July 2, 2020

ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ് ജൂലൈ ഒന്ന് മുതൽ: ഓൺലൈൻ വഴി


കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ലേണേഴ്സ് ലൈസന്‍സ് ടെസ്റ്റുകള്‍ ജൂലൈ ഒന്ന് മുതല്‍ പുനരാരംഭിക്കുകയാണ്. എന്നാല്‍, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഓണ്‍ലൈനായാണ് ടെസ്റ്റ് നടത്തുക. കോവിഡ്-19 രോഗ വ്യാപനം ഒഴിവാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നതിനാണ് ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരത്തില്‍ ഒരു നടപടി സ്വീകരിക്കുന്നത്.
        ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് അവരവരുടെ സ്ഥലങ്ങളില്‍ ഇരുന്ന് തന്നെ കമ്പ്യുട്ടറോ മൊബൈല്‍ഫോണോ  ഉപയോഗിച്ച് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനുള്ള സൗകര്യമൊരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈനായി തന്നെ ലേണേഴ്സ് ലൈസന്‍സ് നല്‍കുന്നതിനും അവര്‍ക്ക് സ്വയം പ്രിന്റ് എടുത്ത് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ക്രമീകരണങ്ങള്‍ വരുത്തുന്നതാണ്. ഇപ്രകാരം എടുത്ത ലേണേഴ്സ് ലൈസന്‍സ് ആറ് മാസം തികയുമ്പോള്‍ പുതുക്കേണ്ടി വന്നാല്‍ ഓണ്‍ലൈന്‍ ആയിത്തന്നെ അവ പുതുക്കുന്നതിനും സാധിക്കുന്നതാണ്.
         മോട്ടോര്‍ വാഹന നിയമങ്ങളുമായി ബന്ധപ്പെട്ട ചോദ്യബാങ്കില്‍ നിന്നും നിശ്ചിത എണ്ണം ചോദ്യങ്ങള്‍ക്ക് ശരിയുത്തരം രേഖപ്പെടുത്തുമ്പോള്‍ ടെസ്റ്റില്‍ വിജയിക്കുന്നതാണ്. ഓണ്‍ലൈന്‍ ടെസ്റ്റിന്റെ സമയം, ടെസ്റ്റിന്റെ സമയദൈര്‍ഘ്യം തുടങ്ങിയ കാര്യങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നതാണ്.
         പ്രധാനപ്പെട്ട മോട്ടോര്‍ വാഹന നിയമങ്ങളും റോഡ് നിയമങ്ങളും എല്ലാവരും മനസ്സിലാക്കണമെന്നും ഇത് സ്വയംരക്ഷയ്ക്കും മറ്റ് റോഡ് ഉപയോക്താക്കളുടെ രക്ഷയ്ക്കും ആവശ്യമാണെന്ന അവബോധം ബന്ധപ്പെട്ടവരില്‍ ഉണ്ടാകണമെന്നും ടെസ്റ്റ് പാസ്സാകാന്‍ മാത്രം ഉള്ളതായി കണക്കാക്കരുത്.
By Minster forTransport  Kerala

No comments:

Post a Comment